Connect with us

tripura

ത്രിപുര മുഖ്യമന്ത്രി വിജയിച്ചു; ബി ജെ പി അധ്യക്ഷന്മാര്‍ പിന്നില്‍

മേഘാലയയിലും നാഗാലാന്‍ഡിലും ബി ജെ പി സംസ്ഥാന അധ്യക്ഷന്മാര്‍ പിന്നിലാണ്.

Published

|

Last Updated

അഗര്‍ത്തല | ത്രിപുര മുഖ്യമന്ത്രി മണിക് സാഹ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചു. ആയിരത്തില്‍ താഴെയാണ് മണിക് സാഹയുടെ ഭൂരിപക്ഷം. 832 വോട്ടിനാണ് സാഹ ജയിച്ചത്. കോണ്‍ഗ്രസിന്റെ ആശിശ് കുമാര്‍ സാഹയായിരുന്നു എതിരാളി.

അതേസമയം, മേഘാലയയിലും നാഗാലാന്‍ഡിലും ബി ജെ പി സംസ്ഥാന അധ്യക്ഷന്മാര്‍ പിന്നിലാണ്. അലോംഗ്താകിയില്‍ നാഗാലാന്‍ഡ് ബി ജെ പി അധ്യക്ഷന്‍ ടെംജെന്‍ ഇംന അലോംഗ് പിന്നിലാണ്. ഇവിടെ ജെ ഡി (യു) സ്ഥാനാര്‍ഥി ജെ ലാനുവാണ് മുന്നില്‍.

വെസ്റ്റ് ഷില്ലോംഗ് മണ്ഡലത്തിലാണ് മേഘാലയ ബി ജെ പി അധ്യക്ഷന്‍ ഏണസ്റ്റ് മവ്രി മത്സരിച്ചത്.

Latest