Connect with us

trippunnithura explosion

തൃപ്പൂണിത്തുറ ചൂരക്കാട് സ്ഫോടനം; ക്ഷേത്രം ഭാരവാഹികള്‍ പിടിയില്‍

ഉത്സവക്കമ്മറ്റി പ്രസിഡന്റ് ഉള്‍പ്പെടെ ഒമ്പത് പ്രതികളെ മൂന്നാറില്‍നിന്നാണു പിടികൂടിയത്

Published

|

Last Updated

കൊച്ചി | തൃപ്പൂണിത്തുറ ചൂരക്കാട് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ പിടിയില്‍. മൂന്നാറില്‍നിന്നാണു പ്രതികളെ പിടികൂടിയത്. ഉത്സവക്കമ്മറ്റി പ്രസിഡന്റ് ഉള്‍പ്പെടെ ഒമ്പത് പ്രതികളാണ് പിടിയിലാണ്.

സ്ഫോടനത്തില്‍ പോലീസ് കേസെടുത്തതോടെയാണ് പ്രതികള്‍ ഒളിവില്‍ പോയത്. ഇവര്‍ക്കായി പോലീസ് സംസ്ഥാന വ്യാപകമായി തിരിച്ചില്‍നടത്തിയിരുന്നു. ഇവരെ രാവിലെ തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനിലെത്തിക്കും. മനപ്പൂര്‍വമുള്ള നരഹത്യ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പടക്കനിര്‍മാണത്തിനായി വെടിമരുന്ന് സൂക്ഷിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ജനവാസമേഖലയില്‍ വന്‍തോതില്‍ വെടിമരുന്നു സൂക്ഷിക്കാന്‍ പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇത് ലംഘിച്ചാണ് ഇവര്‍ വെടിമരുന്ന് എത്തിച്ചത്. സ്ഫോടനത്തില്‍ നിരവധി വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ നാലുപേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

 

---- facebook comment plugin here -----

Latest