Connect with us

National

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു

വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം

Published

|

Last Updated

കൊല്‍ക്കത്ത| പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റജ്ജഖ് ഖാനെയാണ് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് ഭംഗറിലെ ചാല്‍തബേരിയ മേഖലയില്‍വച്ച്  റജ്ജഖ് ഖാനെ വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയത്. ഭംഗര്‍ ബസാറില്‍ നിന്ന് മാരീചയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു കനാലിനടുത്ത് പതിയിരുന്ന് അക്രമികള്‍ ഖാനെ ആക്രമിക്കുകയായിരുന്നു. അക്രമികള്‍ ആദ്യം ഖാനെ വെടിവയ്ക്കുകയും പിന്നീട് മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്‌തെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

സംഭവത്തിന് പിന്നാലെ കാശിപൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് നിന്നും പോലീസ് സംഘം പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു. റജ്ജഖ് ഖാനുമായി അടുത്ത ബന്ധമുള്ള കാനിംഗില്‍ നിന്നുള്ള തൃണമൂല്‍ എംഎല്‍എ സൗകത് മൊല്ല സംഭവം നടന്ന ഉടന്‍ സ്ഥലത്തെത്തി. കൊലപാതകത്തില്‍ സൗകത് മൊല്ല ഞെട്ടലും രോഷവും പ്രകടിപ്പിച്ചു. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടാണ് എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്.

 

Latest