Kerala
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഔദ്യോഗിക വാഹനം ഇടിച്ചു; കാല്‍നടയാത്രക്കാരന് പരുക്ക്
പറന്തല്‍ മല്ലശ്ശേരി വീട്ടില്‍ പദ്മകുമാറി (48)നാണ് പരുക്കേറ്റത്.

പന്തളം | ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എ ഡി ജി പി. എസ് ശ്രീജിത്തിന്റെ ഔദ്യോഗിക വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന് പരുക്കേറ്റു. പറന്തല്‍ മല്ലശ്ശേരി വീട്ടില്‍ പദ്മകുമാറി (48)നാണ് പരുക്കേറ്റത്. ഇയാളെ എ ഡി ജി പി തന്നെ വാഹനത്തില്‍ കയറ്റി അടൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചു. പരുക്ക് ഗുരുതരമല്ല.
എം സി റോഡില്‍ പന്തളത്തിനും അടൂരിനും ഇടയില്‍ പറന്തല്‍ കവലയ്ക്കു സമീപം ഇന്നലെ രാത്രി 7.30ഓടെയായിരുന്നു അപകടം.
അടൂര്‍ ഭാഗത്തു നിന്നും പന്തളം ഭാഗത്തേക്കു വന്ന കാറാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ പദ്മകുമാറിനെ ഇടിച്ചത്. പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
---- facebook comment plugin here -----