Kerala
ഇന്ന് കര്‍ക്കിടവാവ്: ഹിന്ദുമത വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തി
വര്‍ക്കല, ആലുവ, തിരുനെല്ലി തുടങ്ങി കേന്ദ്രങ്ങളില്‍ വലിയ ജനത്തിരക്ക്
തിരുവനന്തപുരം | കര്‍ക്കിടവാവ് പ്രമാണിച്ച് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഹിന്ദുമത വിശ്വാസികള്‍ പിതൃസ്മരണകളുടെ ഭാഗമായി ബലിതര്‍പ്പണം നടത്തി. വര്‍ക്കല , ആലുവ, തിരുനെല്ലി തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ പുലര്‍ച്ചയോടെ ബലി തര്‍പ്പണം ആരംഭിച്ചു.
ബലിതര്‍പ്പണത്തിനായി വിവിധ കേന്ദ്രങ്ങളില്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറത്ത് ഇന്നലെ രാത്രി മുതല്‍ തന്നെ വാവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ഇന്ന് വെളുപ്പിന് മുതല്‍ ആലുവയിലെ 80 ബലിത്തറകളില്‍ വിശ്വാസികളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.