Connect with us

Kerala

മലപ്പുറം ജില്ല വിഭജിക്കണം,പുതിയ സര്‍ക്കാര്‍ വിഷയം പരിഗണിക്കണം; ആവശ്യവുമായി തിരൂർ സബ് കലക്ടർ

പെൻഷൻ പ്രായം ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Published

|

Last Updated

മലപ്പുറം| മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം ഉയർത്തി തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര. സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചത്. പുതിയ സർക്കാർ അധികാരത്തിലെത്തുമ്പോൾ ഈ വിഷയം പരിഗണിക്കണമെന്നതാണ് അദ്ദേഹത്തിന്റെ നിർദേശം.

ഭരണപരമായ കാര്യങ്ങളിലും പൊതുസൗകര്യ വികസനത്തിലും പുരോഗതി കൈവരിക്കാൻ ജില്ല വിഭജനം സഹായകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ജില്ല വിഭജനവുമായി ബന്ധപ്പെട്ട് പലവട്ടം പ്രപ്പോസലുകൾ സമർപ്പിച്ചിട്ടുണ്ടെന്നും ദിലീപ് വ്യക്തമാക്കി.

അതോടൊപ്പം, സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ 56 വയസ്സിൽ വിരമിപ്പിച്ച് പെൻഷൻ നൽകുന്നത് ശരിയായ രീതിയല്ലെന്നും, കുറഞ്ഞത് 58 വയസ്സായി ഉയർത്തുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങൾ നിർദേശിച്ച അദ്ദേഹം, മലയാളം മീഡിയം എൽ പി തലത്തിനു മുകളിൽ തുടരേണ്ടതില്ലെന്നും, യു പി, എച്ച് എസ്, എച്ച് എസ് എസ്. തലങ്ങളിൽ ഇംഗ്ലീഷ് മീഡിയം വ്യാപകമാക്കണമെന്നും കലക്ടർ ദിലീപ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Content Highlights:
Tirur Sub Collector Dileep K Kainikkara has advocated for the division of Malappuram district through a Facebook post to improve administrative efficiency and public facility development. He also suggested that the government should consider increasing the retirement age of employees from 56 to at least 58 years. Furthermore, the Sub Collector proposed a shift in the education sector by promoting English medium instruction from the UP level onwards.

Latest