National
മോഷണത്തിലും 'കൂള്‍'; ജ്വല്ലറിയില്‍ നിന്നും 1.5 കോടിയുടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്ന ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പുറത്ത്
ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളില്‍, ആഭരണങ്ങള്‍ മോഷ്ടിക്കുമ്പോഴുടനീളം യുവതിയുടെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു.
അഹമ്മദാബാദ് | അഹമ്മദാബാദിലെ ഒരു പ്രമുഖ ജ്വല്ലറിയില്‍ നിന്ന് ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന ജ്വല്ലറി ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പുറത്ത്. യാതൊരു ഭയവുമില്ലാതെ, വളരെ തന്ത്രപരമായാണ് യുവതി ഈ വന്‍ കവര്‍ച്ച നടത്തിയത്.
ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളില്‍, ആഭരണങ്ങള്‍ മോഷ്ടിക്കുമ്പോഴുടനീളം യുവതിയുടെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു. ട്രേകള്‍ പരിശോധിക്കുന്നതിനിടയില്‍ സ്വര്‍ണാഭരണങ്ങള്‍ ഓരോന്നായി കൈക്കലാക്കി പോക്കറ്റിലിടുന്നത് വീഡിയോയില്‍ കാണാം.കഴിഞ്ഞ 11 മാസമായി ഈ ഷോറൂമിലെ ജീവനക്കാരിയായിരുന്നു പ്രതിയായ യുവതി.
ട്രേകളിലെ ആഭരണങ്ങള്‍ ഓരോന്നായി പരിശോധിക്കുന്നതിനിടെ ആരും ശ്രദ്ധിക്കാത്ത രീതിയില്‍ അവ കോരിയെടുത്ത് പോക്കറ്റില്‍ ഒളിപ്പിക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. ഒടുവില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ വന്‍ തട്ടിപ്പ് പുറംലോകം അറിഞ്ഞത്.മോതിരങ്ങള്‍, മാലകള്‍, മംഗല്യസൂത്രങ്ങള്‍, പാദസരങ്ങള്‍ എന്നിവയാണ് മോഷണം പോയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിയായ യുവതി നിലവില്‍ ഒളിവിലാണ്.
અમદાવાદમાં કરોડોની જ્વેલરી પર સેલ્સગર્લનો ‘હાથફેરો’
1.11 કરોડનું સોનું લઈ હર્ષિદા ફરાર!
નિકોલના અનમોલ સર્કલ પાસે આવેલા ‘આભૂષણ’ જ્વેલરી શોરૂમમાં માર્કેટિંગ અને સેલ્સમાં કામ કરતી હર્ષિદા શેટ્ટી આશરે 1211.991 ગ્રામ (1.2 કિલોથી વધુ) સોનું ચોરીને ફરાર.
ચોરાયેલાં સોનાની કિંમત… pic.twitter.com/E4jIdfw76n
— Sagar Patoliya (@kathiyawadiii) May 13, 2026
ജ്വല്ലറിയിലെ ആഭരണങ്ങളുടെ സ്റ്റോക്ക് വിവരങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷോറൂം മാനേജര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതോടെയാണ് മോഷണവിവരം പുറംലോകം അറിയുന്നത്.
ഗുജറാത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും അധികൃതര്‍ അറിയിച്ചു.







