Connect with us

Kerala

ഇന്നും തീരുമാനമില്ല; മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് ജയറാം രമേശ്

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണ്ടതിന്റെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി  | കേരളത്തിന്റെ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകുമെന്ന് എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണ്ടതിന്റെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നിര്‍ണായക യോഗം പൂര്‍ത്തിയായ ശേഷമാണ് പഖ്യാപനം നാളെയുണ്ടാകുമെന്ന് ജയറാം രമേശ് പറഞ്ഞത്

 

മുഖ്യമന്ത്രി വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. ഖാര്‍ഗെയുടെ വസതിയില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ ജയറാം രമേശും ഇവിടെ എത്തി.

ഇന്ന് പ്രഖ്യാപനമുണ്ടായേക്കുമെന്ന പ്രതീക്ഷയില്‍ വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ വസതികളില്‍ നൂറു കണക്കിന് പ്രവര്‍ത്തകരാണ് തടിച്ചുകൂടിയിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയെ അറിയാന്‍ ഒരു ദിവസം കൂടി കാക്കേണ്ടി വരുമെന്ന് വാര്‍ത്തയെത്തുന്നത്

---- facebook comment plugin here -----

Latest