Kerala
ലോറി സ്‌കൂട്ടറില്‍ ഇടിച്ചതിന് തുടര്‍ന്ന് തെറിച്ചു വീണ ആറ് വയസുകാരന്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു
മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം
കൊച്ചി | കളമശേരിയിലുണ്ടായ വാഹനാപകടത്തില്‍ ആറ് വയസുകാരന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെ ദേശീയപാതയില്‍ കളമശേരിയിലെ അപ്പോളോ ടയേഴ്‌സിന് മുന്‍വശത്തുവച്ചാണ് സംഭവം.
ഗ്യാസ് സിലിണ്ടറുമായി പോയ ലോറി സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് സമീപത്തുകൂടി പോയ കെഎസ്ആര്‍ടിസി ബസിന് അടിയിലേക്ക് കുട്ടി തെറിച്ചുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ കുട്ടി മരിച്ചു.
മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് അറിയുന്നത്
---- facebook comment plugin here -----

