Connect with us

Kerala

നീറ്റ് പരീക്ഷാ ക്രമക്കേട്; വിദ്യാര്‍ഥികള്‍ക്ക് നീതി ഉറപ്പാക്കണം: സി പി ഉബൈദുല്ല സഖാഫി

ക്രമക്കേടുകളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണമെന്നും, പൂര്‍ണ്ണമായും സുതാര്യവും സത്യസന്ധവുമായ രീതിയില്‍ പുനഃപരീക്ഷ നടത്തി വിദ്യാര്‍ഥികള്‍ക്ക് നീതി ഉറപ്പാക്കാന്‍ അധികൃതര്‍ അടിയന്തരമായി തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

Published

|

Last Updated

കോഴിക്കോട്  | നീറ്റ് യുജി പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മര്‍കസ് ഡയറക്ടറും എസ്.എസ്.എഫ് ദേശീയ പ്രസിഡന്റുമായ സി.പി ഉബൈദുല്ല സഖാഫി ആവശ്യപ്പെട്ടു.

മാസങ്ങളോളം കഠിനാധ്വാനം ചെയ്ത് മെഡിക്കല്‍ സ്വപ്നങ്ങളുമായി പരീക്ഷയെഴുതിയ മിടുക്കരായ കുട്ടികളുടെ കരിയറിന് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് ഇത്തരം വീഴ്ചകളെന്നും പരീക്ഷാ സംവിധാനങ്ങളിലെ വിശ്വാസ്യത തകരുന്നത് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടാന്‍ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രമക്കേടുകളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണമെന്നും, പൂര്‍ണ്ണമായും സുതാര്യവും സത്യസന്ധവുമായ രീതിയില്‍ പുനഃപരീക്ഷ നടത്തി വിദ്യാര്‍ഥികള്‍ക്ക് നീതി ഉറപ്പാക്കാന്‍ അധികൃതര്‍ അടിയന്തരമായി തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

Latest