Connect with us

Kerala

സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

വീട്ടിലെത്തിയ കുട്ടി വിവരം പറഞ്ഞതോടെ രക്ഷിതാക്കള്‍ പത്തനംതിട്ട ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു.

Published

|

Last Updated

അടൂര്‍ |  സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കൊടുമണ്‍ അങ്ങാടിക്കല്‍ നോര്‍ത്ത് കോമാട്ടുമുക്ക് ദേവി ഭവനം വീട്ടില്‍ ദേവിപ്രസാദ്(53)നെയാണ് കൊടുമണ്‍ പോലിസ് അറസ്റ്റ് ചെയ്തത്. മെയ് 10ന് ഉച്ചകഴിഞ്ഞായിരുന്നു കേസിന് ആസ്പദമായ സംഭവം.

ജെ സി ബി ഓപ്പറേറ്ററാണ് പ്രതി. മകളോടൊപ്പം ഇയാളെ സന്ദര്‍ശിക്കാന്‍ എത്തിയ സുഹൃത്തിനെ തന്ത്രപൂര്‍വ്വം ഒഴിവാക്കിയ പ്രതി കുട്ടിയെ വീടിനകത്ത് എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചു. പണം നല്‍കി കുട്ടിയെ വശത്താക്കാനും ശ്രമിച്ചു. പീഡന വിവരം പുറത്താരോടെങ്കിലും പറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ കുട്ടി വിവരം പറഞ്ഞതോടെ രക്ഷിതാക്കള്‍ പത്തനംതിട്ട ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍, എസ് ഐമാരായ ജിനു, അനൂപ്, സി പി ഒ വിന്‍സന്റ് സുനില്‍ എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest