Connect with us

thrissur pooram

തൃശൂര്‍ പൂരം: കുടമാറ്റത്തിനുള്ള കുടകളില്‍ സവര്‍ക്കറുടെ ചിത്രവും

മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ചന്ദ്രശേഖര്‍ ആസാദ്, സ്വാമി വിവേകാനന്ദന്‍, ചട്ടമ്പി സ്വാമികള്‍, പട്ടം താണുപിള്ള തുടങ്ങിയ മഹാന്മാരോടൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെടുത്തിയത്.

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ കുടമാറ്റത്തിനുള്ള കുടകളില്‍ ആര്‍ എസ് എസ് സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കറുടെ ചിത്രവും. സ്വാതന്ത്ര്യസമര സേനാനികളുടെയും ചരിത്ര പുരുഷന്മാരുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത കുടകളിലാണ് സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെടുത്തിയത്. പാറമേക്കാവ് ദേവസ്വത്തിന് വേണ്ടി തയ്യാറാക്കിയ കുടകളിലാണ് സവര്‍ക്കറുടെ ചിത്രമുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ചന്ദ്രശേഖര്‍ ആസാദ്, സ്വാമി വിവേകാനന്ദന്‍, ചട്ടമ്പി സ്വാമികള്‍, പട്ടം താണുപിള്ള തുടങ്ങിയ മഹാന്മാരോടൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെടുത്തിയത്. ആര്‍ എസ് എസിന് സൈദ്ധാന്തിക അടിത്തറ ഒരുക്കിയവരില്‍ പ്രധാനിയായ സവര്‍ക്കര്‍ വര്‍ഗീയതയുടെ ശക്തനായ വക്താവാണ്. മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ശത്രുതയോടെ കാണണമെന്ന് സവര്‍ക്കറുടെ കൃതികളിലുണ്ട്.

മാത്രമല്ല, സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞ് ജയില്‍ മോചിതനായ ചരിത്രവും സവര്‍ക്കറിനുണ്ട്. സവര്‍ക്കറെ ചരിത്രപുരുഷനാക്കാന്‍ ബി ജെ പി അധികാരത്തിലുള്ളപ്പോഴെല്ലാം കിണഞ്ഞുശ്രമിക്കാറുണ്ട്.

---- facebook comment plugin here -----

Latest