Connect with us

Kerala

തൃശൂര്‍ പൂരം കലക്കല്‍; എ ഡി ജി പിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി

വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി നിര്‍ദ്ദേശിച്ചു.

Published

|

Last Updated

തിരുവനന്തപുരം | തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുളള എ ഡി ജി പി എം ആര്‍ അജിത്ത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ബാഹ്യ ഇടപെല്‍ ഇല്ലെന്ന റിപ്പോര്‍ട്ടാണ് തളളിയത്.

വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി നിര്‍ദ്ദേശിച്ചു. എ ഡി ജി പിക്കെതിരെയും അന്വേഷണം നടത്താന്‍ ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു. ഡി ജി പി ഉന്നയിച്ച കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

എ ഡി ജി പിക്കെതിരെ ഡി ജി പി തല അന്വേഷണം വേണമെന്നാണ് ശുപാര്‍ശ. പൂരം കലക്കലില്‍ മറ്റൊരു അന്വേഷണം കൂടി വേണമെന്നും നിര്‍ദ്ദേശമുണ്ട്. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം വന്നേക്കും.

 

---- facebook comment plugin here -----

Latest