Connect with us

Kerala

തൃശ്ശൂരില്‍ എംബിബിഎസ് വിദ്യാര്‍ഥിനി കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍

ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് സ്‌നേഹ.

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് വിദ്യാര്‍ഥിനി വീണുമരിച്ചു. കോട്ടയം സ്വദേശി സ്‌നേഹ പൗലോസ് (20) ആണ് മരിച്ചത്. ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് സ്‌നേഹ.

ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ വിദ്യാര്‍ഥിനി നിലത്ത് വീണുകിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.  തുടര്‍ന്ന് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Content Highlights:
A 20-year-old first-year MBBS student died after falling from the fourth floor of the Jubilee Mission Medical College hostel in Thrissur. The deceased has been identified as Sneha Paulos, a native of Kottayam. Thrissur East Police have registered a case and launched a detailed investigation.

 

Latest