Connect with us

National

കര്‍ണാടകയില്‍ പയ്യന്നൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു

മഹാരാഷ്ട്രയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് സംഭവം

Published

|

Last Updated

ബെംഗളൂരു| കര്‍ണാടകയില്‍ പയ്യന്നൂര്‍ സ്വദേശിയെ തട്ടിക്കൊണ്ട്‌പേയി 20 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു. സൂറത്കല്ലിന് സമീപം ബൈക്കംപാടിയിലാണ് സംഭവം. വികാസും കുടുംബവുമാണ് കവര്‍ച്ചയ്ക്ക് ഇരയായത്. സംഭവത്തില്‍  വികാസ് പമ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

മഹാരാഷ്ട്രയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് സംഭവം. മൂന്ന് കാറുകളിലായെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയത്. വാഹനം തടഞ്ഞുനിര്‍ത്തി വികാസിനെ കാറുള്‍പ്പെടെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഭാര്യയുടെയും മകന്റെയും ആഭരണങ്ങള്‍ കവര്‍ന്ന ശേഷം വഴിയില്‍ ഇറക്കിവിട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights:
A Payyannur native and his family were kidnapped and robbed of 20 lakh rupees and gold ornaments in Surathkal, Karnataka. The incident occurred at Baikampady while they were returning from a wedding in Maharashtra. A gang in three cars blocked their vehicle and executed the robbery.

Latest