Kerala
തൃക്കാക്കര ചെയര്‍പേഴ്‌സന്റെ പണക്കിഴി വിവാദം; കോണ്‍ഗ്രസ് തെളിവെടുപ്പ് ഇന്ന്
വിവിധ പാര്‍ട്ടികള്‍ ഇന്ന് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തും
കൊച്ചി | ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ പണം നല്‍കിയ സംഭവത്തില്‍ പാര്‍ട്ടിതല തെളിവെടുപ്പ് ഇന്ന്. കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ ഡി സി സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് സേവ്യര്‍ എന്നിവരാണ് കൗണ്‍സിലര്‍മാരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയുക. ആരോപണ നേരിടുന്ന ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനില്‍ നിന്നും മൊഴിയെടുക്കും. അതിനിടെ ചെയര്‍പേഴ്‌സന്റെ പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭം തുടരുകയാണ്. സി പി എം അടക്കമുള്ള കക്ഷികള്‍ ഇന്ന് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്‌സന്‍ 10,000 രൂപയും സമ്മാനിക്കുകയായിരുന്നു. എന്നാല്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ പണം തിരികെ ഏല്‍പ്പിക്കുകയായിരുന്നു.





