Connect with us

Kerala

ഒരേ സ്‌കൂളില്‍ പഠിക്കുന്ന മൂന്നു വിദ്യാര്‍ഥികളെ കാണാതായി

വെള്ളിയാഴ്ച വൈകിട്ട് 5.45 മുതലാണ് കുട്ടികളെ കാണാതായത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് ഒരേ സ്‌കൂളില്‍ നിന്നും മൂന്നു വിദ്യാര്‍ഥികളെ കാണാതായതായി പരാതി. മലയിന്‍കീഴ്, മാറനല്ലൂര്‍ സ്റ്റേഷന്‍ പരിധികളില്‍നിന്നാണ് മൂന്നു വിദ്യാര്‍ത്ഥികളെ കാണാതായത്. അന്തീര്‍ക്കോണം കൊല്ലാട് ശ്രീഭവനില്‍ ലേഖയുടെ മകന്‍ ഏഴാം ക്‌ളാസില്‍ പഠിക്കുന്ന അശ്വിന്‍ (12), മലയിന്‍കീഴ് അന്തീര്‍ക്കോണം സ്നേഹദീപത്തില്‍ സിമി- രാജേഷ് ദമ്പതികളുടെ മകന്‍ എട്ടില്‍ പഠിക്കുന്ന നിഖില്‍ (12), അന്തിയൂര്‍ക്കോണം കൊല്ലോട് തോട്ടറ വടക്കുംകര വീട്ടില്‍ രെജു-വിനീത് ദമ്പതികളുടെ മകന്‍ എട്ടില്‍ പഠിക്കുന്ന അരുണ്‍ ബാബു (12) എന്നിവരെയാണ് വെള്ളിയാഴ്ച സ്‌കൂള്‍ വിട്ടുവന്നതിനു ശേഷം കാണാതായത്.

അന്തീര്‍ക്കോണം ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മൂന്നുപേരും. വെള്ളിയാഴ്ച വൈകിട്ട് 5.45 മുതലാണ് കുട്ടികളെ കാണാതായത്.

Latest