Connect with us

National

തമിഴ്നാട്ടില്‍ ക്ഷേത്രക്കുളത്തില്‍ രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മുങ്ങിമരിച്ചു

16,17 വയസുള്ള രണ്ട് കുട്ടികളും 24 വയസുള്ള ഒരു യുവാവുമാണ് മരിച്ചത്.

Published

|

Last Updated

ചെന്നൈ|തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ക്ഷേത്രക്കുളത്തില്‍ വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മുങ്ങിമരിച്ചു. 16,17 വയസുള്ള രണ്ട് കുട്ടികളും 24 വയസുള്ള ഒരു യുവാവുമാണ് മരിച്ചത്. തിരുവള്ളൂരിലെ വീരരാഘവ സ്വാമി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്.

ക്ഷേത്രത്തില്‍ ചിത്തിരൈ ബ്രഹ്മോത്സവം ആഘോഷം നടക്കുകയായിരുന്നു. ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ കാല്‍വഴുതി വീണാണ് മുങ്ങിമരിച്ചത്. അപകടം നടന്ന ഉടന്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. കുട്ടികളെ മരിച്ച നിലയിലാണ് കരയ്ക്കെത്തിച്ചത്. യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

Latest