Connect with us

Pathanamthitta

യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

Published

|

Last Updated

ചിറ്റാര്‍ |  യുവാവിനെയും സുഹൃത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ച കേസില്‍ സഹോദരന്മാര്‍ ഉള്‍പ്പെടെ 3 പേരെ ചിറ്റാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാര്‍ നീലിപിലാവ് കിഴക്കേക്കര വീട്ടില്‍ സുനില്‍( 51), നീലിപിലാവ് രോഹിണിപ്പടി നടശ്ശേരില്‍ വീട്ടില്‍ രജീഷ് ( 39), ഇയാളുടെ സഹോദരന്‍ ദിലീപ് എന്ന രമേശ്(40) എന്നിവരാണ് അറസ്റ്റിലായത്.

14ന് രാത്രി പന്നിയാര്‍ വച്ചാണ് ആക്രമണമുണ്ടായത്. ചിറ്റാര്‍ ഡിപ്പോപ്പടി കണ്ടംകുളത്ത് വീട്ടില്‍ ഷാനവാസ് (34), ചിറ്റാര്‍ പന്നിയാര്‍ വാഴവിളയില്‍ പ്രവീണ്‍ (30) എന്നിവര്‍ക്കാണ് പ്രതികളുടെ മര്‍ദ്ദനമേറ്റത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ ബി രാജഗോപാലിന്റെ നേതൃത്വത്തിലാണ് പോലിസ് നടപടി.

 

Latest