Connect with us

Kerala

കെ മുരളീധരനെ വിമര്‍ശിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍

നാട്ടിലെ സ്ത്രീകളുടെ പക്വതയുടെ അളവെടുക്കുന്നതിനിടെ ഏട്ടന്‍ വീട്ടിലെ പക്വത ചോര്‍ന്നത് ശ്രദ്ധിച്ചില്ലത്രെ,കലികാലം തന്നെ ഉറപ്പിക്കാം എന്നാണ് മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന സംഭവത്തില്‍ കെ മുരളീധരനെ വിമര്‍ശിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ രംഗത്ത്. നാട്ടിലെ സ്ത്രീകളുടെ പക്വതയുടെ അളവെടുക്കുന്നതിനിടെ ഏട്ടന്‍ വീട്ടിലെ പക്വത ചോര്‍ന്നത് ശ്രദ്ധിച്ചില്ലത്രെ,കലികാലം തന്നെ ഉറപ്പിക്കാം എന്നാണ് മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

നേരത്തെ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെ മുരളീധരന്‍  അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. മേയര്‍ പക്വതയില്ലാതെ പെരുമാറുന്നുവെന്നും മേയറെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്‌ പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനമാണ് വരുന്നതെന്നുമായിരുന്നു അന്ന് കെ മുരളിധരന്‍ പരിഹസിച്ചിരുന്നത്. ഈ അധിക്ഷേപ പരാമര്‍ശത്തിന് മറുപടി നല്‍കുന്നതരത്തിലാണ് ഇപ്പോള്‍ മേയറുടെ ഫേയ്‌സ്ബുക്ക് പോസ്‌ററ്. പരാമര്‍ശം വിവാദമായതോടെ ഖേദം പ്രകടിപ്പ് രംഗത്തെത്തിയ മുരളീധരന്‍ മേയര്‍ പക്വതയില്ലാതെ പെരുമാറുന്നുവെന്നാണ് ഉദ്ദേശിച്ചതെന്ന് വിശദീകരണം നല്‍കിയിരുന്നു.

Latest