Connect with us

Kerala

തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരി ബൈക്കിടിച്ചു മരിച്ചു

റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Published

|

Last Updated

കഠിനംകുളം| തിരുവനന്തപുരം കഠിനംകുളത്ത് കാല്‍നടയാത്രക്കാരി ബൈക്കിടിച്ചു മരിച്ചു. മര്യനാട് സ്വദേശി സെല്‍വെറ്റ് മേരി (51) ആണ് ബൈക്ക് ഇടിച്ചു മരിച്ചത്. ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം.

കഠിനംകുളം ആറാട്ട് വഴിയില്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സെല്‍വെറ്റ് മേരിറോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവേ അമിത വേഗതയില്‍ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

തെറിച്ചുവീണ സെല്‍വെറ്റിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ബൈക്കോടിച്ചിരുന്ന യുവാവിനും ഗുരുതര പരുക്കുണ്ട്. പരുക്കേറ്റ ഇരുവരെയും പോലീസും നാട്ടുകാരും മെഡിക്കല്‍ കോളജില്‍ ആശിപത്രിയിലെത്തിച്ചു പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

Content Highlights:
A 51-year-old woman named Selvet Mary was killed after being struck by a speeding motorcycle at Arattu Vazhi in Kadinamkulam. The accident occurred around 3:30 PM while she was attempting to cross the road, resulting in a severe head injury. Although both the pedestrian and the injured motorcyclist were rushed to the Medical College Hospital by locals and police, Selvet Mary succumbed to her injuries.

Latest