Connect with us

Kerala

പതിമൂന്നുകാരിയെ കയറിപ്പിടിക്കാന്‍ ശ്രമം; ബേക്കറി കടയുടമ അറസ്റ്റില്‍

സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു.

Published

|

Last Updated

കൊച്ചി | പതിമൂന്നുകാരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ബേക്കറി കടയുടമയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. ചേരാനെല്ലൂര്‍ വിഷ്ണുപുരം വേണാട്ട് ഹൗസില്‍ കണ്ണന്‍ എന്ന ബാബുരാജിനെയാണ് (51) ചേരാനെല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു.

ചേരാനെല്ലൂര്‍ വിഷ്ണുപുരം ജങ്ഷനില്‍ ബുധനാഴ്ചയാണ് സംഭവം. കഴിഞ്ഞ ദിവസം വൈകീട്ട് ബേക്കറിയിലെത്തിയ പെണ്‍കുട്ടിയെ ബാബുരാജ് കയറിപ്പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വിവരമറിഞ്ഞെത്തിയ പെണ്‍കുട്ടിയുടെ പിതാവ് വിഷ്ണുപുരം ജങ്ഷനിലുള്ള ബേക്കറിക്ക് തീയിട്ടു. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ബേക്കറി ഭാഗികമായി കത്തിനശിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

Latest