Connect with us

karnataka covid protocol

മൂന്നാം തരംഗം; കര്‍ണ്ണാടക നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു

തിങ്കളാഴ്ച മുതല്‍ ബംഗളൂരുവില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചതായി മന്ത്രി ബി സി നാഗേഷ് അറിയിച്ചു

Published

|

Last Updated

ബംഗളൂരു | രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്നാം തരംഗം പിന്‍വാങ്ങാതെ നില്‍ക്കുമ്പോഴും കര്‍ണ്ണാടക കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു. തിങ്കളാഴ്ച മുതല്‍ ബംഗളൂരുവില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചതായി മന്ത്രി ബി സി നാഗേഷ് അറിയിച്ചു. രാത്രികാല കര്‍ഫ്യൂ ജനുവരി 31 വരെ മാത്രമേ ഉണ്ടാവുകയുള്ളൂ. വിവാഹ ചടങ്ങുകളില്‍ അടച്ചിട്ട വേദികളില്‍ 200 പേരേയും തുറന്ന വേദികളില്‍ 300 പേരേയും അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമ്പോള്‍ എല്ലാ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങളും ഉറപ്പ് വരുത്താന്‍ വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കിക്കഴിഞ്ഞു. പകുതി പേരെ പ്രവേശിപ്പിച്ചുകൊണ്ട് ജിമ്മുകള്‍ പ്രവര്‍ത്തിപ്പിക്കാം. ബാറുകളും ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാം. 100 ശതമാനം ഹാജര്‍ നിലയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാം. ആരാധനാലയങ്ങളില്‍ പ്രാര്‍ഥനകള്‍ അനുവദിക്കും. എന്നാല്‍, പ്രതിഷേധങ്ങള്‍, കുത്തിയിരിപ്പ് സമരങ്ങള്‍, മതപരമായ കൂടിച്ചേരലുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ എന്നിവക്കുള്ള വിലക്ക് തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

Latest