Health
മഞ്ഞുകാലത്ത് തേൻ ഉപയോഗിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ ഇവയാണ് !
തേൻ തിരഞ്ഞ് എടുക്കുമ്പോൾ സ്വാഭാവികമായ തേൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
 
		
      																					
              
              
            പോഷകങ്ങൾ നിറഞ്ഞ പ്രകൃതിദത്ത മരുന്നാണ് തേൻ എന്ന കാര്യം നമുക്ക് എല്ലാവർക്കും അറിയാം.എല്ലാകാലത്തും തേൻ സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഉപയോഗിച്ചിരുന്നു.തണുപ്പ് കാലത്ത് നിങ്ങളുടെ ദിനചര്യകളിൽ തേൻ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എന്താണെന്ന് നോക്കാം.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
- ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തി അണുബാധകൾക്കെതിരെ ശരീരത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
തൊണ്ടവേദന ശമിപ്പിക്കുന്നു
- തണുപ്പുകാലത്ത് മിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്നമാണ് തൊണ്ടവേദന എന്നത്. തൊണ്ടയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ തടയാനും ചുമ കുറയ്ക്കാനും തേൻ സഹായിക്കും.
ഊർജ്ജം നൽകുന്നു
- തണുപ്പ് കാലത്ത് നമുക്ക് പൊതുവേ ഊർജ്ജം കുറവായിരിക്കും. തേനിലുള്ള പ്രകൃതിദത്തമായ ഷുഗർ നിങ്ങളുടെ എനർജി ബൂസ്റ്റ് ചെയ്യാൻ സഹായിക്കുന്നു.
മുറിവുകൾ പെട്ടെന്ന് സുഖപ്പെടുത്തുന്നു
- തേൻ ഒരു നല്ല ആന്റി ബാക്ടീരിയൽ ഏജന്റ് ആയി പ്രവർത്തിക്കുന്ന കാര്യം നിങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ പെട്ടെന്ന് സുഖപ്പെടുത്താനും വേഗത്തിൽ രോഗശാന്തി ഉണ്ടാക്കാനും തേൻ സഹായിക്കും.
ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നു
- തണുപ്പുകാലത്ത് ചർമ്മം വരളുന്നത് ഒരു സ്വാഭാവിക കാര്യമാണ്. വരണ്ട ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും ചർമ്മത്തെ പോഷിപ്പിക്കാനും തേൻ സഹായിക്കുന്നു.
ദഹനത്തെ സഹായിക്കുന്നു
- തണുപ്പ് കാലത്ത് നമുക്ക് വിശപ്പ് കൂടുതലായിരിക്കും. തേൻ കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ശരീരവണ്ണം തടയുകയും ചെയ്യും.
എല്ലാകാലത്തും കൂടെ കൂട്ടാവുന്ന ഔഷധഗുണമേറിയ ഒരു ഘടകമാണ് തേനെങ്കിലും തണുപ്പ് കാലത്തും രോഗാവസ്ഥയിലും എല്ലാം തേനിന് വലിയ പങ്കുവഹിക്കാൻ കഴിയും. തേൻ തിരഞ്ഞ് എടുക്കുമ്പോൾ സ്വാഭാവികമായ തേൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

