Kasargod
ഐഎസ്എല്‍ ഫുട്‌ബോള്‍ ഫൈനല്‍ കാണാന്‍ പോകവെ യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചു
മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബിന്‍ എന്നിവരാണ് മരിച്ചത്.

കാസര്‍ഗോഡ് | ഗോവയില്‍ നടക്കുന്ന ഐഎസ്എല്‍ ഫുട്‌ബോള്‍ ഫൈനല്‍ കാണാന്‍ മലപ്പുറത്ത് നിന്ന് പുറപ്പെട്ട യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചു. കാസര്‍ഗോഡ് ഉദുമ പള്ളത്താണ് അപകടം. മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബിന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറി ഇടിച്ചാണ് അപകടം.
പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചെന്നാണു വിവരം. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഫുട്ബോൾ പ്രേമികൾ ഐ എസ് എൽ ഫെെനൽ കാണാൻ ഗോവയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബസിലും മറ്റുമായാണ് ആളുകൾ ഗോവയിലേക്ക് തിരിച്ചത്. പതിനായിരത്തോളം പേർ ഗോവയിലേക്ക് പുറപ്പെട്ടതായാണ് ഏകദേശ കണക്ക്.