National
ജലവിതരണ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു വെള്ളം കുതിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരുക്ക്
പ്രദേശവാസികളാണ് അപകടത്തില്‍പ്പെട്ട യുവതിയെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്

മുംബൈ | ഇരുചക്ര വാഹനത്തില്‍ പോകുന്നതിനിടെ റോഡിനടിയിലൂടെ സ്ഥാപിച്ച ജലവിതരണ ണ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ യുവതിക്ക് പരുക്കേറ്റു. റോഡ് തകര്‍ന്ന് വെള്ളം കുതിച്ചുയര്‍ന്നതോടെ സ്‌കൂട്ടര്‍ മറിഞ്ഞാണ് യുവതിക്ക് പരുക്കേറ്റത്.
#WATCH | Road cracked open after an underground pipeline burst in Yavatmal, Maharashtra earlier today. The incident was captured on CCTV. A woman riding on scooty was injured. pic.twitter.com/8tl86xgFhc
— ANI (@ANI) March 4, 2023
മഹാരാഷ്ട്രയിലെ യുവാത്മയിലാണ് സംഭവം. പ്രദേശവാസികളാണ് അപകടത്തില്‍പ്പെട്ട യുവതിയെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
---- facebook comment plugin here -----