Connect with us

mullaperiyar dam

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141.40 അടി; തമിഴ്‌നാട് ഷട്ടര്‍ തുറന്നു

പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

ഇടുക്കി | മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലെ (141.40 അടി)ത്തിയതോടെ തമിഴ്‌നാട് വീണ്ടും ഷട്ടര്‍ തുറന്നു. സ്പില്‍വെയിലെ ഒരു ഷട്ടറാണ് ഉയര്‍ത്തിയത്. ഷട്ടര്‍ തുറന്ന വിവരം തമിഴ്‌നാട് അറിയിച്ചതായും പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. സെക്കന്‍ഡില്‍ 5617 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. വൃഷ്ടി പ്രദേശതക്ത് നിന്നുള്ള നീരൊഴുക്ക് ശക്തമായി തുടരു്നതിനാല്‍ ജലിനരപ്പ് ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 1867 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.

അതേസമയം മുല്ലപ്പെരിയാര്‍ കേസിലെ ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ഡിസംബര്‍ 10ലേക്ക് മാറ്റി. നിലവിലുള്ള കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഉടന്‍ മാറ്റം വേണ്ടെന്ന് കേരളം വാദിച്ചു. മുല്ലപ്പെരിയാറുമായ ബന്ധപ്പെട്ട മറ്റ് ഹരജികള്‍ക്ക് ശേഷം റൂള്‍കര്‍വ് വിഷയം പരിഗണിച്ചാല്‍ മതിയെന്നും കേരളം ആവശ്യപ്പെട്ടു.

 

 

 

 

Latest