hand amputation case
കൈവെട്ടു കേസ്: പ്രഫ. ടി ജെ ജോസഫ് ബി ജെ പി പരിപാടിയില്‍ നരേന്ദ്രമോദിക്കൊപ്പം
ടി ജെ ജോസഫിനെ ബി ജെ പി നേതാക്കളാണ് യോഗത്തിലേക്കു ക്ഷണിച്ചത്.

കൊച്ചി | ചോദ്യപേപ്പറിൽ പ്രവാചക നിന്ദാപരമായ പരാമർശം ഉൾപ്പെടുത്തിയതിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൈവെട്ടിയ തൊടുപുഴ ന്യൂമാൻ കോളജ് മുൻ പ്രൊഫസർ ടി ജെ ജോസഫ് ബിജെപി പരിപാടിയിൽ. കൊച്ചി മറൈന്‍ ഡ്രൈവിലെ ബി ജെ പി പരിപാടിയിലാണ് നരേന്ദ്രമോദിക്കൊപ്പം ടി ജെ ജോസഫ് പങ്കെടുത്തത്. ടി ജെ ജോസഫിനെ ബി ജെ പി നേതാക്കളാണ് യോഗത്തിലേക്കു ക്ഷണിച്ചത്.
13 വര്‍ഷം മുമ്പുണ്ടായ സംഭവത്തില്‍ ഒളിവില്‍ കഴിയു കയായിരുന്ന ഒന്നാം പ്രതി കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ അറസ്റ്റിലായത്. മറ്റ് പ്രതികള്‍ ശിക്ഷ അനുഭവിച്ച് വരികയാണ്.
പ്രവര്‍ത്തകരുടെ യോഗത്തില്‍ മലയാളത്തില്‍ സംസാരിച്ച് തുടങ്ങിയ മോദി കേരളത്തില്‍ സീറ്റുനേടാന്‍ ബൂത്തു കളില്‍ വിജയിക്കണമെന്നു നിര്‍ദ്ദേശിച്ചു. നിങ്ങളാണ് പാര്‍ട്ടിയുടെ ജീവനാഡിയെന്ന് പ്രവര്‍ത്തകരെ മോദി ഓര്‍മ്മിപ്പിച്ചു. എല്ലാ ബൂത്തുകളിലും കൃത്യമായ പ്രവര്‍ത്തനം നടത്തണം. യുവാക്കളെ കൂടുതലായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും മോദി ആഹ്വാനം ചെയ്തു. അയോധ്യാ പ്രതിഷ്ഠാ ദിനത്തില്‍ എല്ലാ വീട്ടിലുംജ്യോതി തെളിയിക്കണമെന്നും ആഹ്വാനം ചെയ്തു.