Connect with us

ukraine- russia

യുക്രൈന്‍ അതിര്‍ത്തികളില്‍ നിന്ന് റഷ്യ പിന്മാറിയത് നുണയെന്ന് അമേരിക്ക

ഏത് നിമിഷവും യുക്രൈനിനെ ആക്രമിക്കാന്‍ വേണ്ടി വ്യാജ പശ്ചാത്തലം ഒരുക്കുകയാണ് റഷ്യയെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

മോസ്‌കോ/ കീവ്/ വാഷിംഗ്ടണ്‍ | യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നുവെന്ന റഷ്യയുടെ അവകാശവാദം നുണയെന്ന് അമേരിക്ക. ഈയടുത്ത ദിവസങ്ങളിലായി അതിര്‍ത്തികളിലേക്ക് 7,000 സൈനികര്‍ അധികമായി എത്തിയെന്ന് മുതിര്‍ന്ന യു എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏത് നിമിഷവും യുക്രൈനിനെ ആക്രമിക്കാന്‍ വേണ്ടി വ്യാജ പശ്ചാത്തലം ഒരുക്കുകയാണ് റഷ്യയെന്നും അദ്ദേഹം പറഞ്ഞു.

സൈനിക അഭ്യാസം പൂര്‍ത്തിയാക്കിയതിനാല്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യം സ്ഥിരം താവളത്തിലേക്ക് പോകുകയാണെന്ന് ബുധനാഴ്ച റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇതിനുള്ള തെളിവില്ലെന്നാണ് അമേരിക്ക പറയുന്നത്.

ബുധനാഴ്ച തന്നെ ആയിരക്കണക്കിന് സൈനികര്‍ എത്തിയെന്നാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ്റെ അവകാശവാദം. സൈനിക പിന്‍മാറ്റം കാണുന്നില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കി വ്യക്തമാക്കി. ബുധനാഴ്ച യുക്രൈനെ റഷ്യ ആക്രമിക്കുമെന്നായിരുന്നു അമേരിക്ക നേരത്തേ പറഞ്ഞിരുന്നത്.

Latest