Connect with us

ssf golden fifty national conference

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന് ഇന്ന് പരിസമാപ്തി

സമാപനം അഫീഫുദ്ദീൻ ജീലാനി ബഗ്‌ദാദ് ഉദ്ഘാടനം ചെയ്യും

Published

|

Last Updated

മുംബൈ | കഴിഞ്ഞ രണ്ട് ദിവസമായി മുംബൈ ഏകതാ ഉദ്യാനിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി നാഷനൽ കോൺഫറൻസ് ഇന്ന് സമാപിക്കും. ഉച്ചക്ക് മൂന്നിന് ആരംഭിക്കുന്ന സമാപന സമ്മേളനം അഫീഫുദ്ദീൻ ജീലാനി ബഗ്‌ദാദ് ഉദ്ഘാടനം ചെയ്യും.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹ്‌മദ് മുഖ്യാതിഥിയാകും. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി അധ്യക്ഷത വഹിക്കും.

സയ്യിദ് മുഈൻ മിയ ജീലാനി, അല്ലാമാ ഹുസൈൻ ഷാ ജീലാനി, മഹ്ദി മിയ സാഹിബ്, മന്നാൻ മിയ സാഹിബ്, മുഫ്തി ബദ്റെ ആലം, സയ്യിദ് ഫസൽ കോയമ്മ, അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി, സയ്യിദ് അബ്ദുർറഹ്മാൻ ബാഖവി അൽഅഹ്സനി, സയ്യിദ് മുഹമ്മദ് അശ്റഫ് അശ്റഫി, മുഫ്തി മുഹമ്മദ്, മുഫ്തി യഹിയ റാസാ, മുഫ്തി മുജ്തബ ശരീഫ്, ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, നൗശാദ് ആലം മിസ്ബാഹി, ഇബ്റാഹീം മദനി, സഈദ് നൂരി സാഹിബ് സംബന്ധിക്കും. സമാപന സംഗമത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പത്ത് ലക്ഷം പേർ പങ്കെടുക്കും.

രണ്ട് ദിവസമായി ഏകതാ ഉദ്യാനിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഇന്ന് മൂന്നിന് അവസാനിക്കും. പതിനായിരം പേർ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ആത്മസംസ്‌കരണം, നൈപുണി വികസനം, പ്രൊഫഷനൽ എത്തിക്‌സ്, നോളജ് ഇക്കണോമി, പീസ് പൊളിറ്റിക്‌സ്, എജ്യു വളണ്ടിയറിംഗ്, സോഷ്യൽ ആക്ടിവിസം തുടങ്ങി വിവിധ മേഖലകളിൽ ഗഹനമായ സംവാദങ്ങൾ നടക്കുകയാണ്.

കരിയർ ലോകത്തെ പുത്തനറിവുകൾ പകർന്നു നൽകുന്ന എജ്യുസൈൻ എക്‌സ്‌പോയും പുസ്തകമേളയും സമ്മേളനത്തോടനുബന്ധിച്ച് നഗരിയിൽ നടക്കുന്നു.
എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം കഴിഞ്ഞ ദിവസം അറബ് ലീഗ് അംബാസഡർ യൂസുഫ് മുഹമ്മദ് അബ്ദുല്ല ജമീലാണ് ഉദ്ഘാടനം ചെയ്തത്.

---- facebook comment plugin here -----

Latest