National
പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദിപ്രമേയം പാസ്സാക്കിയത് ചട്ടലംഘനം: സ്പീക്കര്‍ക്ക് കത്ത് നല്‍കി കെ സി വേണുഗോപാല്‍
ചട്ടം 20, 362 എന്നിവയുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നത്.
ന്യൂഡല്‍ഹി | പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ ലോക്‌സഭയില്‍ നന്ദിപ്രമേയം പാസ്സാക്കിയതിനെതിരെ കോണ്‍ഗ്രസ്സ് നേതാവ് കെ സി വേണുഗോപാല്‍. ചട്ടം 20, 362 എന്നിവയുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നത്.
ഇക്കാര്യം ഉന്നയിച്ച് സ്പീക്കര്‍ ഓം ബിര്‍ളക്ക് കത്ത് നല്‍കിയതായി വേണുഗോപാല്‍ പറഞ്ഞു.
എന്തടിസ്ഥാനത്തിലാണ് നന്ദിപ്രമേയം പാസ്സാക്കിയതെന്ന് വ്യക്തമാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.







