rsc sahityotsav 2023
സഊദി ഈസ്റ്റ് നാഷനൽ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ബദർ അൽ റബീഅ് മെഡിക്കൽ ഗ്രൂപ്പ് എം ഡിയുമായ അഹമ്മദ് പുളിക്കലാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.
		
      																					
              
              
            ദമാം | രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി ഒക്ടോബർ 27ന് നടത്തുന്ന പതിമൂന്നാമത് സഊദി ഈസ്റ്റ് നാഷനൽ സാഹിത്യോത്സവ് ഓഫീസ് ഉദ്ഘാടനം ചെയ്തു. കെ പി സി സി നിർവാഹക സമിതി അംഗവും ഒ ഐ സി സി ഗ്ലോബൽ വൈസ് ചെയർമാനും ബദർ അൽ റബീഅ് മെഡിക്കൽ ഗ്രൂപ്പ് എം ഡിയുമായ അഹമ്മദ് പുളിക്കലാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. സ്വാഗത സംഘം ജന. കൺവീനർ ഹബീബ് ഏലംകുളം, ചെയർമാൻ അശ്റഫ് പട്ടുവം, ലോക കേരള സഭാംഗം ആൽബിൻ ജോസഫ്, സാമൂഹിക പ്രവർത്തകൻ നാസ് വക്കം, കെ എം സി സി ദമാം പ്രസിഡന്റ് ഹമീദ് വടകര, സിറാജ് പുറക്കാട് പങ്കെടുത്തു.
സാഹിത്യോത്സവിൽ പങ്കെടുക്കുന്നതിനായി ദമാമിലെത്തുന്ന അതിഥികളെ സ്വീകരിക്കുന്നതിനും പ്രതിഭകൾക്ക് മികച്ച മത്സരം കാഴ്ചവെക്കുന്നതിനും ആവശ്യമായ ഒരുക്കങ്ങൾ വിലയിരുത്തി. ഒമ്പത് സോണുകളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ ആയിരത്തോളം പ്രതിഭകൾ മൽസരരംഗത്തുണ്ടാകും. ബഡ്സ്, കിഡ്‌സ്, പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ, ജനറൽ, കാമ്പസ് തുടങ്ങിയ വിഭാഗങ്ങളിലായി 101 ഇനങ്ങളിലാണ് മൽസരങ്ങൾ. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് സാംസ്കാരിക സദസ്സും സംവാദവുമുണ്ടാകും.
മുഹമ്മദ് അബ്ദുൽ ബാരി നദ്‌വി, അഹ്‌മദ് നിസാമി, സിദ്ദീഖ് ശാമിൽ ഇർഫാനി, ലുഖ്‌മാൻ വിളത്തൂർ, സലീം ഓലപ്പീടിക, കെ എം കെ മഴൂർ, മുനീർ തോട്ടട സംബന്ധിച്ചു. രിസാല സ്റ്റഡി സർക്കിൾ സോൺ ചെയർമാൻ സ്വഫ്‌വാൻ തങ്ങൾ, നാഷനൽ ജനറൽ സെക്രട്ടറി അബ്ദുർറഊഫ് പാലേരി, കലാലയം സെക്രട്ടറി മുഹമ്മദ് സ്വാദിഖ് സഖാഫി, നിസാർ പൊന്നാനി, ഫൈസൽ വേങ്ങാട്, ആബിദ് നീലഗിരി, ബശീർ ബുഖാരി നൽകി.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          