Connect with us

fuel price hike

രാജ്യത്തെ പതിവ് കൊള്ള തുടരുന്നു

ഇന്ന് കൂട്ടിയത് പെട്രോളിന് 32 പൈസയും ഡീസലിന് 37 പൈസയും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ജനങ്ങളെ കൊള്ളയിടക്കില്‍ എണ്ണക്കമ്പനികള്‍ തുടരുന്നു. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഏഴ് ദിവസത്തിനുള്ളില്‍ ഇന്ധന വില നാലര രൂപക്ക് മുകളിലേക്കാണ് ഉയര്‍ന്നത്.

എണ്ണവില ദിനേന കുതിച്ച് ഉയരുമ്പോള്‍ രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും നിര്‍ബന്ധിക്കാന്‍ ഇത് കാരണമാകും.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.