Kerala
സമയത്ത് പ്രൊപ്പോസല്‍ നല്‍കിയില്ല; കേരളത്തിന് നഷ്ടമായത് 750 കോടി രൂപയുടെ കേന്ദ്ര വിഹിതം
കേന്ദ്രം രണ്ടുതവണ ആവശ്യപ്പെട്ടിട്ടും കേരളം പ്രൊപ്പോസല്‍ നല്‍കിയില്ല. പിന്നീട് സമര്‍പ്പിച്ചപ്പോള്‍ സമയപരിധി കഴിഞ്ഞുവെന്ന് വ്യക്തമാക്കി കേന്ദ്രം തള്ളുകയായിരുന്നു.

തിരുവനന്തപുരം | പ്രൊപ്പോസല്‍ നല്‍കാത്തതിനാല്‍ കേരളത്തിന് കേന്ദ്ര വിഹിതം നഷ്ടമായി. കോളജ് അധ്യാപകര്‍ക്കുള്ള 750 കോടിയുടെ വിഹിതമാണ് സംസ്ഥാനത്തിന്റെ അനാസ്ഥ മൂലം നഷ്ടപ്പെട്ടത്.
കേന്ദ്രം രണ്ടുതവണ ആവശ്യപ്പെട്ടിട്ടും കേരളം പ്രൊപ്പോസല്‍ നല്‍കിയില്ല. പിന്നീട് സമര്‍പ്പിച്ചപ്പോള്‍ സമയപരിധി കഴിഞ്ഞുവെന്ന് വ്യക്തമാക്കി കേന്ദ്രം തള്ളുകയായിരുന്നു.
2022 മാര്‍ച്ച് 31നകം നല്‍കേണ്ട പ്രൊപ്പോസല്‍ കേരളം നല്‍കിയത് ഏപ്രില്‍ 27നാണ്.
---- facebook comment plugin here -----