Kerala
നവകേരള സദസില്‍ പരാതി നല്‍കാനെത്തിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു
പരാതി നല്‍കാന്‍ വരി നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
തൊടുപുഴ | ഇടുക്കിയില്‍ നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ ആള്‍ കുഴഞ്ഞുവീണുമരിച്ചു. ഇടുക്കി ദേവികുളം ലാക്കാട് സ്വദേശി ഗണേശനാണ് മരിച്ചത്.
അടിമാലിയില്‍ നവകേരള സദസില്‍ പരാതി നല്‍കാന്‍ വരി നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
---- facebook comment plugin here -----