Connect with us

Kerala

പാര്‍ട്ടി ആവശ്യപ്പെട്ടു; മേഴ്‌സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കും

കായിക മന്ത്രി വി അബ്ദുറഹിമാനും മേഴ്സിക്കുട്ടനും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ വാര്‍ത്തയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം മേഴ്സിക്കുട്ടന്‍ രാജിവെക്കും. സിപിഎം നിര്‍ദേശ പ്രകാരമാണ് കാലാവധി പൂര്‍ത്തിയാക്കാതെയുള്ള പടിയിറക്കത്തിനൊരുങ്ങുന്നത്. സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റിനോടും അഞ്ച് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളോടും രാജി വെക്കാന്‍ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.കായിക മന്ത്രി വി അബ്ദുറഹിമാനും മേഴ്സിക്കുട്ടനും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ വാര്‍ത്തയായിരുന്നു. ഇതിന് പിറകെയാണ് പാര്‍ട്ടി രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

അടുത്തിടെ വാര്‍ത്തയായിരുന്നു. കായിക താരങ്ങള്‍ക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങള്‍ക്കായി പണം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ മേഴ്സിക്കുട്ടന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന. അതേസമയം രാജിക്കാര്യം പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് മേഴ്സിക്കുട്ടന്‍ പ്രതികരിച്ചു.

2019ലാണ് മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റാകുന്നത്. കായികതാരം തന്നെ സ്പോര്‍ട്സ് കൗണ്‍സിലിന്റെ തലപ്പത്തുണ്ടാവണമെന്ന് മുന്‍ കായികമന്ത്രി ഇപി ജയരാജന്റെ നിര്‍ദേശപ്രകാരമായിരുന്നു നിയമനം. പ്രസിഡന്റ് പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് പദവി ഒഴിയാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.