Ongoing News
നിയന്ത്രണം വിട്ട കാര്‍ രണ്ട് കാറിലും സ്‌കൂട്ടറിലും ഇടിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരുക്ക്
സ്‌കൂട്ടര്‍ യാത്രക്കാരിയായ അരുവാപ്പുലം വയക്കര സ്വദേശിയും പോസ്റ്റ് ഓഫീസ് ജീവനക്കാരിയുമായ ഷൈനു സുസന്‍ ജോസ്(25)ന് ഗുരുതരമായി പരുക്കേറ്റു.

പത്തനംതിട്ട | കോന്നി ഓര്‍ത്തഡോക്സ് വലിയ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ രണ്ട് കാറുകളില്‍ ഇടിച്ച ശേഷം സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 12ഓടെയാണ് സംഭവം നടന്നത്. കോന്നി മരങ്ങാട്ട് മുക്ക് സ്വദേശിയുടെ കാറാണ് ഇടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ അരുവാപ്പുലം വയക്കര സ്വദേശിയും പോസ്റ്റ് ഓഫീസ് ജീവനക്കാരിയുമായ ഷൈനു സുസന്‍ ജോസ്(25)ന് ഗുരുതരമായി പരുക്കേറ്റു.
സ്‌കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു. രണ്ട് കാറുകള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ കാര്‍ കോന്നിയിലെ ഹോട്ടല്‍ ഉടമ മാണിക്യത്തിന്റെ കാറിലും
മറ്റൊരു കാറിലും ഇടിച്ചതിനു ശേഷം സംസ്ഥാന പാതയുടെ വേലിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
ഷൈനു സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്കു വീണു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിന് തീപിടിച്ചു. അഗ്നിശമന സേനയെത്തി തീയണച്ചു.