acident death
മകളെ യാത്രയാക്കാന്‍ പോയ അമ്മ അപകടത്തില്‍ മരിച്ചു
സ്വകാര്യ ബസ്സ് ഇരു ചക്ര വാഹനത്തെ തട്ടിയിടുകയായിരുന്നു

തിരുവനന്തപുരം | മകളെ യാത്രയാക്കാന്‍ പോകുന്നതിനിടെ അപകടത്തില്‍ പെട്ട് വര്‍ക്കലയില്‍ വീട്ടമ്മ മരിച്ചു. കൊല്ലം അഞ്ചുതെങ്ങ് കോവില്‍തോട്ടം സ്വദേശിയായ പ്രതിഭയാണ് (46) മരിച്ചത്.
കൊല്ലത്ത് നഴ്‌സിങ്ങിന് പഠിക്കുന്ന മകളെ റെയില്‍വേ സ്റ്റേഷനില്‍ യാത്രയാക്കാന്‍ ഭര്‍ത്താവി നോടൊപ്പം ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്നു പ്രതിഭ. സ്വകാര്യബസ് ഇരുചക്ര വാഹനത്തെ മറികടക്കവെ ബസിന്റ പിന്‍ഭാഗം സ്‌കൂട്ടറില്‍ തട്ടിയാണ് അപകടം സംഭവിച്ചത്.
ഇന്ന് രാവിലെ യായിരുന്നു അപകടം. നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്നു റോഡിലേക്ക് തെറിച്ചു വീണ പ്രതിഭയുടെ തലയിടിച്ച് അബോധാവസ്ഥയിലായിരുന്നു. ഉടനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വര്‍ക്കല – വെത്താറമൂട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഹബീബി ബസ്സാണ് ഇടിച്ചത്. അഞ്ചുതെങ്ങ് സ്വദേശിയായ ഡ്രൈവറെ വര്‍ക്കല പോലീസ് കസ്റ്റഡിയില്‍ എടുത്തു.