Connect with us

RAHULGANDHI

രാഹുലിന് ശിക്ഷ വിധിച്ച മജിസ്‌ട്രേറ്റ് ഇനി ജില്ലാ ജഡ്ജി

43 കാരനായ വര്‍മ ഗുജറാത്ത് വഡോദര സ്വദേശിയാണ്

Published

|

Last Updated

ന്യൂഡല്‍ഹി | മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് പരമാവധി ശിക്ഷ വിധിച്ച സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരീഷ് ഹസ്മുഖ് വര്‍മക്ക് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുലിനെ സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. വിധിക്ക് പിന്നാലെ 15,000 രൂപയുടെ ബോണ്ടില്‍ ജാമ്യം നൽകുകയും ചെയ്തിരുന്നു. പരമാവധി ശിക്ഷ ലഭിച്ചതോടെ ലോകസഭാ സെക്രട്ടറിയറ്റ് രാഹുല്‍ ഗാന്ധിയുടെ ലോകസഭാ അംഗത്വം റദ്ദ് ചെയ്യുകയും ചെയ്തു.

43 കാരനായ വര്‍മ ഗുജറാത്ത് വഡോദര സ്വദേശിയാണ്. വര്‍മയുടെ പിതാവും അഭിഭാഷകനായിരുന്നു. മഹാരാജ സായാജിറാവു കോളജില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കിയതിനുശേഷം ജുഡീഷ്യല്‍ ഓഫീസറായി. ജുഡീഷ്യല്‍ സര്‍വീസില്‍ 10 വര്‍ഷത്തിലേറെ പരിചയമുണ്ട്.

അതേസമയം മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് കോടതി വിധിക്കെതിരായ അപ്പീല്‍ ഏപ്രില്‍ അഞ്ചിന് മുന്‍പ് സമര്‍പ്പിക്കും. മനു അഭിഷേക് സിങ്‌വി ഉള്‍പ്പെടുന്ന കോണ്‍ഗ്രസിന്റെ നിയമ വിഭാഗം രാഹുലിനെതിരായ എല്ലാ കേസുകളും ഏറ്റെടുത്തു. മോദി പരാമര്‍ശത്തിനെതിരെ ഫയല്‍ ചെയ്ത ഹരജിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പട്‌ന കോടതി രാഹുലിന് നോട്ടീസ് അയച്ചു .

 

 

Latest