Kerala
ലോറി ഡ്രൈവര്‍ ക്ലീനറെ തലക്കടിച്ച് കൊലപ്പെടുത്തി
മാനന്തവാടി കൂത്തുപറമ്പ് റോഡിലെ നെടുംപൊയില്‍ ചുരം പാതയിലാണ് സംഭവം.

കണ്ണൂര്‍| ലോറി ഡ്രൈവര്‍ ക്ലീനറെ തലക്കടിച്ച് കൊലപ്പെടുത്തി. കണ്ണൂര്‍ നെടുംപൊയില്‍ ചുരത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് കൊല്ലപ്പെട്ടത്.
കൊല്ലം സ്വദേശിയായ പ്രതി നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി കൂത്തുപറമ്പ് റോഡിലെ നെടുംപൊയില്‍ ചുരത്തിലാണ് സംഭവം.
കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ലോറിയില്‍ സിമന്റ് ലോഡുമായി യാത്ര ചെയ്യുകയായിരുന്നു ഡ്രൈവര്‍ നിഷാദും സഹായി സിദ്ദിക്കും. യാത്രക്കിടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായെന്നും ചുരം പാതയില്‍ വെച്ച് വാഹനത്തില്‍ ഉണ്ടായിരുന്ന ജാക്കി ലിവര്‍ ഉപയോഗിച്ച് നിഷാദ്, സിദ്ദിഖിനെ തലയ്ക്ക് അടിച്ചു വീഴ്ത്തിയെന്നും പൊലീസ് പറഞ്ഞു.
---- facebook comment plugin here -----