Connect with us

Kerala

വിഴിഞ്ഞം തുറമുഖ ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെ വിളിക്കേണ്ടതായിരുന്നു,ഉമ്മന്‍ചാണ്ടിയുടെ പേരുപോലും പറയാതെ പോയത് മര്യാദകേട് ; കെ സുധാകരന്‍

വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനം വന്‍ തോതില്‍ ഉയരുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖം ട്രയല്‍ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷനേതാവിനെ വിളിക്കേണ്ടതായിരുന്നു എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സര്‍ക്കാരിന്റെ മര്യാദ ഇത്രമാത്രമാണെന്നും പ്രതിപക്ഷത്തോട് ബഹുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് ചടങ്ങില്‍ പരാമര്‍ശിക്കാതെ പോയത് മര്യാദക്കേടാണെന്നും സുധാകരന്‍ പറഞ്ഞു. പിണറായി വിജയന്‍ കാലഹരണപ്പെട്ട നേതാവാണെന്നും സുധാകരന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനം വന്‍ തോതില്‍ ഉയരുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു.തുറമുഖം നല്‍കുന്ന വിവിധ സേവനങ്ങളിലൂടെ വന്‍ നികുതി വരുമാനമാണ് ലഭിക്കുകയെന്നു മുഖ്യമന്ത്രി വിശദമാക്കി.

2045 ല്‍ സമ്പൂര്‍ണ പ്രവര്‍ത്തനതയിലേക്ക് തുറമുഖം മാറുമെന്നാണ് നേരത്തെ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ അതിനും 17 വര്‍ഷം മുമ്പുതന്നെ സമ്പൂര്‍ണ നിലയിലേക്ക് മാറും എന്ന തരത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. 2028 ഓടെ സമ്പൂര്‍ണ തുറമുഖമായി ഇതുമാറും എന്നത് അതീവ സന്തോഷകരമായ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ആദരണീയനായ മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമര്‍പ്പണവും ഓര്‍ക്കാതെ ഈ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ലെന്നാണ് എ എന്‍ ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തുറമുഖത്തിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി ഒരുപാട് പഴികേള്‍ക്കേണ്ടി വന്നതായി ചടങ്ങില്‍ എം വിന്‍സന്റ് എംഎല്‍എ പറഞ്ഞു.അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ സന്തോഷിക്കുമായിരുന്നെന്നും വിന്‍സെന്റ് പറഞ്ഞു.

 

---- facebook comment plugin here -----

Latest