Connect with us

Kozhikode

കൂളിമാട് കടവ് പാലം നാല് മാസത്തിനകം തുറക്കും

തൂണുകളുടെ പണി പൂർത്തിയായി

Published

|

Last Updated

മാവൂർ | ചാലിയാറിന് കുറുകെ എളമരം കടവ് പാലത്തിന്റെ നിർമാണ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക് നീങ്ങിയതിന്് പിന്നാലെ എതാനും കിലോമീറ്റർ അകലെയുള്ള കൂളിമാട് കടവ് പാലത്തിന്റെ നിർമാണ പ്രവൃത്തിയും ദ്രുതഗതിയിലായി.

2016- 2017 വാർഷിക പദ്ധതിയിൽ 25 കോടി രൂപ വകയിരുത്തി ഒന്നാം പിണറായി സർക്കാർ അനുമതി നൽകിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 2019 മാർച്ച് ഒമ്പതിന് മന്ത്രി ടി പി രാമകൃഷ്ണനാണ് നിർവഹിച്ചത്. നിർമാണം ആരംഭിച്ച ഉടനെ പ്രളയത്തെത്തുടർന്ന് പണി തടസ്സപ്പെടുകയായിരുന്നു. വീണ്ടും പാലത്തിന്റെ ഉയരം വർധിപ്പിച്ചാണ് പിന്നീട് പണി പുനരാരംഭിച്ചത്. പുഴയിലെ അഞ്ച് തുണുകളുടെ പണിയും കരഭാഗമായ മപ്പുറം ഭാഗത്തെയും കൂളിമാട് ഭാഗത്തെയും കാലുകളുടെ പണിയും പൂർത്തിയായിക്കഴിഞ്ഞു. സ്ലാബിന്റെ പണിയും കൈവരിയും പൂർത്തീകരിച്ചു മെയ് മാസത്തിനകം പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്ന് കരാറുകാരൻ പറഞ്ഞു.

ആറ്് പില്ലറുകൾ കുട്ടിയിണക്കിയ ഒരു തൂൺ എന്ന രീതിയിൽ എല്ലാ തൂണുകളുടെയും പണി കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ ഭാഗമായ കൂളിമാട് ഭാഗത്തെയും മലപ്പുറം ജില്ലയുടെ ഭാഗമായ മപ്രത്തെയും കലുങ്ക് നിർമാണവും പൂർത്തിയായി.

നൂറോളം തൊഴിലാളികൾ ഇടതടവില്ലാത്ത പാലം പണിയിൽ വ്യാപൃതരാണ്. പാലം തുറന്നുകൊടുക്കുന്നതോടെ മലപ്പുറം ജില്ലയിൽ നിന്ന് കോഴിക്കോട്, വയനാട് ജില്ലകളിലേക്കും തിരിച്ചും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും.

Latest