Kerala
കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് നവംബര്‍ ഒന്നിന് തുടക്കമാകും
കേരളം ആര്‍ജിച്ച വിവധ നേട്ടങ്ങള്‍ സാംസ്‌കാരിക തനിമയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം
തിരുവനന്തപുരം | സംസ്ഥാനത്ത് കേരളപ്പിറവി ആഘോഷത്തിന് നവംബര്‍ ഒന്നിന് തുടക്കമാകും. ഇതിന്റെ ഭാഗമായ കേരളീയം പരിപാടി ഒരാഴ്ച നീണ്ടു നില്‍ക്കുമെന്നും മുഖ്യമന്ത്രി ്അറിയിച്ചു.കേരളം ആര്‍ജിച്ച വിവധ നേട്ടങ്ങള്‍ സാംസ്‌കാരിക തനിമയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. തിരുവനന്തപുരത്ത് കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട പരിപാടികള്‍ അരങ്ങേറും. ലോകത്തെ തന്നെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരേയും വിദഗ്ധരേയും ഉള്‍പ്പെടുത്തിയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറുകളാണ് കേരളീയത്തിന്റെ പ്രധാന അജണ്ഡ.
അഞ്ച് ദിവസങ്ങളിലായി 25 സെമിനാറുകള്‍ നടക്കും. കേരളത്തിന്റെ നേട്ടങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്താന്‍ എക്സിബിഷനുകളും നടക്കും. തലസ്ഥാന നഗരമാകെ പ്രദര്‍ശന വേദിയാകുന്ന പ്രതീതിയാണ് സൃഷ്ടിക്കുക. കലാ സാംസ്‌കാരിക പരിപാടികള്‍, ട്രേഡ് ഫെയറുകള്‍, ഭക്ഷ്യമേളകള്‍ എന്നിവയും ഒരുക്കും