Connect with us

Kozhikode

സ്നേഹയാത്രക്ക് തുടക്കമായി

മൂന്ന് ദിവസങ്ങളിലായി കോടഞ്ചേരി, പുതുപ്പാടി, താമരശ്ശേരി പഞ്ചായത്ത് പരിധിയില്‍ വരുന്ന 40 ഗ്രാമങ്ങളിലൂടെയാണ് സ്നേഹയാത്ര പ്രയാണം നടത്തുന്നത്.

Published

|

Last Updated

നോളജ് സിറ്റി| സിതായിഷ് മീലാദ് ഫെസ്റ്റീവ് 23ന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റി സംഘടിപ്പിക്കുന്ന സ്നേഹയാത്രക്ക് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി കോടഞ്ചേരി, പുതുപ്പാടി, താമരശ്ശേരി പഞ്ചായത്ത് പരിധിയില്‍ വരുന്ന 40 ഗ്രാമങ്ങളിലൂടെയാണ് സ്നേഹയാത്ര പ്രയാണം നടത്തുന്നത്.

ജാമിഉല്‍ ഫുതൂഹ് പരിസരത്ത് നടന്ന ചടങ്ങില്‍ ഹംസ മുസ്‌ലിയാര്‍ കളപ്പുറം സ്‌നേഹയാത്ര ഫ്‌ലാഗോഫ് ചെയ്തു. ഡോ. സയ്യിദ് നിസാം, യൂസുഫ് നൂറാനി, ഇബ്‌റാഹീം സഖാഫി താത്തൂര്‍, അഡ്വ. മുഹമ്മദ് ശംവീല്‍ നൂറാനി, ഉനൈസ് സഖാഫി, സലീം കളപ്പുറം, മജീദ് പുത്തൂര്‍, മാജിദ് എക്കോമൗണ്ട്, അലി അന്‍സാര്‍ സഖാഫി, ഇമാം അബ്ദുല്‍ റഷീദ് മലേഷ്യ, യാസീന്‍ ഫവാസ് പങ്കെടുത്തു.

 

 

 

Latest