Connect with us

Techno

ഐഫോണ്‍ 13 സെപ്തംബര്‍ 14ന് പുറത്തിറക്കും

സെപ്തംബര്‍ 14ന് ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ഈ പരിപാടി

Published

|

Last Updated

ന്യൂയോര്‍ക്ക് | ഐഫോണ്‍ 13 സെപ്തംബര്‍ 14ന് പുറത്തിറക്കുമെന്ന് ആപ്പിള്‍ അറിയിച്ചു. ഇതിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ് 7ഉം മൂന്നാം തലമുറ എയര്‍പോഡ്‌സും അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിവയാണ് ഈ ശ്രേണിയിലുള്ളത്.

സെപ്തംബര്‍ 14ന് ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ഈ പരിപാടി നടക്കുക. ആപ്പിള്‍സ് ഇവന്റ് പേജ്, യുട്യൂബ് ചാനല്‍ എന്നിവയിലെല്ലാം ലൈവ് സ്ട്രീമിംഗ് ഉണ്ടാകും. ഉപഭോക്താക്കളെ അതിശയിപ്പിക്കുന്ന സവിശേഷതകള്‍ പുതിയ മോഡലിലുണ്ടാകും.

വലിയ ക്യാമറ സെന്‍സറുകള്‍, അള്‍ട്രാ വൈഡ് ക്യാമറകള്‍, 64ജിബി- 128ജിബി സ്‌റ്റോറേജ് തുടങ്ങിയവയുണ്ടാകുമെന്നാണ് സൂചന.