Connect with us

Techno

ഐഫോണ്‍ 13 സീരിസ് ഇന്ന് അവതരിപ്പിക്കും

ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നീ നാല് മോഡലുകള്‍ ഉള്‍പ്പെടുന്നതാണ് ഐഫോണ്‍ 13 സീരിസ്. കൂടാതെ ആപ്പിള്‍ വാച്ച് സീരിസ് 7 സ്മാര്‍ട്ട് വാച്ചും ഇവന്റില്‍ അവതരിപ്പിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| ആപ്പിള്‍ ഐഫോണ്‍ 13 സീരിസ് ഇന്ന് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ‘കാലിഫോര്‍ണിയ സ്ട്രീമിംഗ്’ എന്ന വെര്‍ച്വല്‍ ഇവന്റില്‍ ഇന്ത്യന്‍ സമയം രാത്രി 10.30നാണ് അവതരണം നടക്കുക. ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നീ നാല് മോഡലുകള്‍ ഉള്‍പ്പെടുന്നതാണ് ഐഫോണ്‍ 13 സീരിസ്. കൂടാതെ ആപ്പിള്‍ വാച്ച് സീരിസ് 7 സ്മാര്‍ട്ട് വാച്ചും ഇവന്റില്‍ അവതരിപ്പിക്കും.

ഐഫോണ്‍ 13 സീരിസില്‍ കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 12 സീരിസ് ഡിവൈസുകളില്‍ ഉള്ളതിനെക്കാള്‍ ചെറിയ നോച്ച് ആയിരിക്കും ഉണ്ടാകുക. ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിവയില്‍ മികച്ച അള്‍ട്രാ-വൈഡ് കാമറകള്‍ ഉണ്ടെന്നാണ് സൂചനകള്‍. ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവ 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിവ 128ജിബി, 256ജിബി, 512ജിബി സ്റ്റോറേജ് പതിപ്പുകളിലായിരിക്കും പുറത്തിറങ്ങുക. അവസാനം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിവ 1 ടിബി സ്റ്റോറേജ് മോഡലിലും പുറത്തിറങ്ങുമെന്ന് സൂചനകള്‍ ഉണ്ട്. ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവ ബ്ലാക്ക്, ബ്ലൂ, പിങ്ക്, പര്‍പ്പിള്‍, പ്രൊഡക്ട് റെഡ്, വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാകും. ഐഫോണ്‍ 13 പ്രോയും ഐഫോണ്‍ 13 പ്രോ മാക്സും ബ്ലാക്ക്, ബ്രൗണ്‍, ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 13 പ്രോ മാക്‌സില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 12 പ്രോ മാക്‌സിനെക്കാള്‍ 18-20 ശതമാനം വലിയ ബാറ്ററി ഉണ്ടായിരിക്കും.

ഐഫോണ്‍ 13 സീരീസിന് പുറമേ ഇന്ന് നടക്കുന്ന ഇവന്റില്‍ വെച്ച് ആപ്പിള്‍ വാച്ച് സീരീസ് 7 അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷത്തെ ആപ്പിള്‍ വാച്ച് സീരീസിനേക്കാള്‍ അല്‍പം വലിപ്പമുള്ള ഒരു ഫ്‌ളാറ്റ് ഡിസ്‌പ്ലേയായിരിക്കും ഇതില്‍ ഉണ്ടാകുക. ആപ്പിള്‍ വാച്ച് സീരീസ് 7ല്‍ മികച്ച ബാറ്ററി ലൈഫും ഉണ്ടായിരിക്കും.

Latest