National
അഞ്ച് വനിതാ ഓഫീസര്‍മാരെ കേണല്‍ പദവിയിലേക്ക് ഉയര്‍ത്തി ഇന്ത്യന്‍ ആര്‍മി
26 വര്‍ഷത്തെ കുറ്റമറ്റ സേവനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യന്‍ ആര്‍മി സെലക്ഷന്‍ ബോര്‍ഡ് ഇവര്‍ക്ക് കേണല്‍ പദവി നല്‍കുന്നത്.

ന്യൂഡല്‍ഹി | അഞ്ച് വനിതാ ഓഫീസര്‍മാരെ കേകണ്‍ പദവിയിലേക്ക് ഉയര്‍ത്തി ഇന്ത്യന്‍ കരസേന. കോര്‍പ്‌സ് ഓഫ് സിഗ്നല്‍സ്, കോര്‍പ്‌സ് ഓഫ് ഇലക്ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്‌സ് (ഇഎംഇ), കോര്‍പ്‌സ് ഓഫ് എഞ്ചിനീയേഴ്‌സ് എന്നിവയില്‍ സേവനമനുഷ്ടിക്കുന്ന അഞ്ച് വനിതകള്‍ക്കാണ് സ്ഥാനക്കയറ്റം.
26 വര്‍ഷത്തെ കുറ്റമറ്റ സേവനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യന്‍ ആര്‍മി സെലക്ഷന്‍ ബോര്‍ഡ് ഇവര്‍ക്ക് കേണല്‍ പദവി നല്‍കുന്നത്. ഈ മൂന്ന് വിഭാഗങ്ങളിലും ആദ്യമായാണ് വനിതകള്‍ കേണല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.
ആര്‍മി മെഡിക്കല്‍ കോര്‍പ്‌സ് (എഎംസി), ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ (ജെഎജി), ആര്‍മി എജ്യുക്കേഷന്‍ കോര്‍പ്‌സ് (എഇസി) എന്നിവയില്‍ നേരത്തെ വനിതാ ഉദ്യോഗസ്ഥരെ കേണല്‍ പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു.
സ്ഥാനക്കയറ്റം കൂടാതെ ഇന്ത്യന്‍ ആര്‍മി വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കാനും തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്.