house collapsed
നിര്‍മാണത്തിലിരുന്ന വീട് ഇടിഞ്ഞ് വീണു
പണിക്കാര്‍ എത്താതിരുന്നതു കൊണ്ട് വലിയ ദുരന്തം ഒഴിവായി

എറണാകുളം | വടക്കന്‍ പറവൂരിലെ ചിറ്റാറ്റുകരയില്‍ നിര്‍മാണത്തിലിരുന്ന വീട് ഇന്നു പുലര്‍ച്ചെ ഇടിഞ്ഞ് വീണു. പണിക്കാര്‍ എത്താതിരുന്നതു കൊണ്ട് വലിയ ദുരന്തം ഒഴിവായി.
മുല്ലക്കര വീട്ടില്‍ ഷിയാസ് പണിതുകൊണ്ടിരുന്ന വീടാണ് ഇടിഞ്ഞു വീണത്. ഘട്ടംഘട്ടമായി നാല് വര്‍ഷമായി വീടുപണി നടക്കുകയായിരുന്നു. ഷിയാസും കുടുംബവും ഇതിനടത്തുതന്നെ ഷെഡ് വെച്ചായിരുന്നു താമസിച്ചിരുന്നത്.
---- facebook comment plugin here -----