mathew kuzhallnadan
മാത്യു കുഴല്‍നാടന്റെ ഹരജി ഹൈക്കോടതി മാറ്റിവച്ചു
തെളിവുകള്‍ ഇല്ലെന്നു വ്യക്തമാക്കി ഹരജി വിജിലന്‍സ് കോടതി തള്ളിയിരുന്നു
എറണാകുളം | സി എം ആര്‍ എല്‍ – എക്‌സലോജിക് ഇടപാടില്‍ മാത്യു കുഴല്‍നാടന്റെ ഹരജി ഹൈക്കോടതി മാറ്റിവച്ചു. ഹരജിയില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ത്തില്ല. കേസില്‍ മുഖ്യമന്ത്രിയെ എതിര്‍കക്ഷിയാക്കിയത് അനാവശ്യ നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹരജി ഈ മാസം 18ന് പരിഗണിക്കും.
ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി ഇന്ന് മാറ്റിവെച്ചത്. മുഖ്യമന്ത്രി യുള്‍പ്പെടെയുള്ള വര്‍ക്കെതിരെ അന്വേഷണം നിരസിച്ച വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. തെളിവുകള്‍ വിശദമായി പരിശോധിക്കാതെയാണ് വിജിലന്‍സ് കോടതി ഹരജി തള്ളിയതെന്നും മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനാല്‍ അത് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ലെന്നും ഹരജിയിലുണ്ട്.
പരാതി വീണ്ടും പുതിയതായി പരിഗണിക്കാന്‍ ഉത്തരവിടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണം തെളിയിക്കത്തക്ക തെളിവുകള്‍ ഇല്ലെന്നു വ്യക്തമാക്കിയാണ് മാത്യുവിന്റെ ഹരജി വിജിലന്‍സ് കോടതി തള്ളിയത്.




