Connect with us

monkey pox

കണ്ണൂരില്‍ കുരങ്ങ് വസൂരി സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരം

പരിയാരം മെഡിക്കല്‍ കോളജില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ്; ചികിത്സക്കായി പ്രത്യേക സംഘം

Published

|

Last Updated

കണ്ണൂര്‍ |  കുരങ്ങുവസൂരി സ്ഥിരീകരിച്ച് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. അടുത്ത ബന്ധുക്കളും കാര്‍ ഡ്രൈവറുമടക്കം അഞ്ചോളം പേര്‍ മാത്രമാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യുവാവിന്റെ ചികിത്സക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ കെ സുധീപിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡും തുറന്നു. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കണ്ണൂര്‍ സ്വദേശിയായ 31കാരന് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മേയ് 13ന് ദുബൈയില്‍നിന്നാണ് ഇദ്ദേഹം എത്തിയത്. കൊല്ലം സ്വദേശിയായ 35കാരന് കഴിഞ്ഞ ദിവസം കുരങ്ങുവസൂരി സ്ഥിരീകരിച്ചിരുന്നു. യു എ ഇയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ഇദ്ദേഹം തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ചികിത്സയിലാണ്.